പാലക്കാട്: അനാവശ്യ തിടുക്കം കാണിച്ച് വികലമായ ഫലപ്രഖ്യാപനം നടത്തിയ വിദ്യാഭ്യാസ മന്ത്രിയും വകുപ്പും എസ്എസ്എല്‍സി പരീക്ഷയുടെ വിശ്വാസ്യത തകര്‍ത്തുവെന്ന് എന്‍ടിയു പാലക്കാട് ജില്ലാ സമിതി പ്രസ്താവിച്ചു.
സൂക്ഷമതയോടെയും കൃത്യതയോടെയും ഗൗരവമായി ചെയ്യേണ്ട ഫലപ്രഖ്യാപനത്തെ രാഷ്‌ട്രീയലാഭത്തിനായി കയ്യടി വാങ്ങുന്ന വേദിയായി മാറ്റുന്ന പ്രവണത ഒഴിവാക്കണം. മന്ത്രി ഫലം പ്രഖ്യാപിക്കുന്ന രിതിമാറ്റി വകുപ്പ് തലവനായ ഡിപിഐ ഫലം ്രപഖ്യാപിക്കണമെന്നും ജില്ലാ സമിതി ആവശ്യപ്പെട്ടു. ക്ഷകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണ്ണയിക്കേണ്ട പരീക്ഷ ലാഘവത്തോടെ നടത്തിയ സര്‍ക്കാര്‍ മാപ്പരഷിക്കുന്നില്ല.
റവന്യു ജില്ലാ പ്രസിഡണ്ട് ആര്‍.വേണു ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജി.മധുസൂദനന്‍പിള്ള അധ്യക്ഷനായി. സംസ്ഥാന സമിതിയംഗങ്ങളായ എജെ ശ്രീനി, എം.ശിവദാസ്, കെ.കേശവനുണ്ണി, പി.സുരേഷ്‌കുമാര്‍, കെ.എം.ശ്രീധരന്‍, പി.എ.ക,ഷ്ണനകുട്ടി, എ.രമേഷ്‌കുമാര്‍, എം.വിനോദ്കുമാര്‍, പി.മനോജ്, എ.ടി.ശ്രീനിവാസന്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: