കൊല്ലം: കഥാപ്രസംഗമെന്ന കലാസമ്പ്രദായം കൊണ്ട് പ്രശസ്തനായ സാംബശിവനെ അര്‍ഹമായ നിലയില്‍ സ്മരിക്കാതെയിരിക്കുന്നത് നീതികേടാണെന്ന് കവി ഏഴാച്ചേരി രാമചന്ദ്രന് അഭിപ്രായപ്പെട്ടു.
വി.സാംബശിവന് ഫൗണ്ടേഷന് സാഹിതിനിവാസില് സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെയുള്ള മലയാളികളെ തന്റെ വാഗ്ധോരണി കൊണ്ട് ആകര്‍ഷിക്കാന്‍ സാംബശിവന് കഴിഞ്ഞിരുന്നു. ഈടുറ്റ വിശ്വസാഹിത്യ കൃതികളെ ഹൃദ്യമായ ആഖ്യാന ശൈലിയില്‍ കഥാപ്രസംഗീകരിച്ച് മലയാളി ഹൃദയങ്ങളില്‍ നേദിച്ച കലാതേജസ്സായിരുന്നു അദ്ദേഹമെന്നും ഡോ.തേവന്നൂര്‍ മണിരാജ് അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തിന് മുമ്പ് സാംബശിവന്റെ പ്രതിമയ്ക്ക് മുന്നില്‍ കഥാപ്രസംഗം അവതരിപ്പിച്ചുകൊണ്ടുള്ള അര്‍ച്ചന നടന്നു. ഡോ.വസന്തകുമാര്‍, സാംബശിവന്, അപര്‍ണ.എസ്.അനില്‍. ഭരത്ദേവ് വൈദ്യര്, നിലീന രാജീവ് എന്നിവരാണ് കഥ പറഞ്ഞത്. പട്ടംതുരുത്ത് വിലാസിനി, എം.എന്‍.ശ്രീധരന്, കൊല്ലം മദനരാജന്‍, സര്‍വകലാശാല പ്രതിഭകള്‍ എന്നിവര്‍ ആദരം ഏറ്റുവാങ്ങി.
ഡോ.വസന്തകുമാര്‍ സാംബശിവന് രചിച്ച സാംബശിവനും കഥാപ്രസംഗകാലവും എന്ന ജീവചരിത്രഗ്രന്ഥം ഏഴാച്ചേരി രാമചന്ദ്രന് സുഭദ്രാ സാംബശിവന് നല്കി പ്രകാശനം ചെയ്തു.
കെ.എന്‍.ബാലഗോപാല്‍ എംപി, അയിലം ഉണ്ണികൃഷ്ണന്, കുണ്ടറ സോമന്, വി.എം.രാജ്മോഹന്‍, വസന്തകുമാര്‍ സാംബശിവന്, സുദര്ശനന് വര്‍ണം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: