പള്ളുരുത്തി: കോണം കൊല്ലശ്ശേരി റോഡ് സമാപിക്കുന്ന ഭാഗത്തെ കായല്‍പ്രദേശം കരഭൂമിയാക്കി സ്വകാര്യവ്യക്തി കയ്യേറുന്നതായി പരാതി. പൂഴിമണ്ണ് അടിച്ച് നികത്തിയ സ്ഥലത്തിനുചുറ്റും മതില്‍കെട്ടി മറച്ചിട്ടുണ്ട്.
ആറു സെന്റ് സ്ഥലമെങ്കിലും ഇത്തരത്തില്‍ നികത്തപ്പെട്ടിട്ടുണ്ട്. സ്വകാര്യവ്യക്തിയുടെ നടപടിക്കെതിരെ നാട്ടുകാര്‍ വിവിധയിടങ്ങളില്‍ പരാതി നല്‍കിയെങ്കിലും നടപടി വൈകുകയാണ്.
കോണം പ്രദേശത്തെ വിവിധ കായല്ഭാഗങ്ങളിലും ഇത്തരം കയ്യേറ്റങ്ങള്‍ വര്‍ധിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. പള്ളുരുത്തിയിലെ വിവിധയിടങ്ങളിലെ കായല്ഭൂമികള് ഇങ്ങനെ നികത്തപ്പെടുകയാണ്. കോണം പ്രദേശത്ത് വന്‍കിട കയ്യേറ്റങ്ങള്‍ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്.
പഷ്ണിത്തോട് പ്രദേശത്തെ കായല്‍പ്രദേശവും വന്‍തോതില്‍ കയ്യേറപ്പെടുകയാണ്. ഭരണകക്ഷിയിലെ പ്രമുഖ നേതാക്കന്മാരുടെ ഇടപെടലാണ് കയ്യേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനാസ്ഥ തുടര്‍ന്നാല്‍ കോടതിയെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: