കൊച്ചി: കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പട്ടികജാതി/വര്‍ഗ ജനവിഭാഗത്തിന്റെ വികസനത്തിനുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ച ഫണ്ടുകളെക്കുറിച്ചും വകമാറ്റി ചെലവഴിച്ചതിനെക്കുറിച്ചും കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷിക്കണമെന്ന് അംബേദ്കര്‍ ജനപരിഷത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചക്ലിയാര്‍ സമുദായങ്ങള്‍ക്ക് സ്ഥലം വാങ്ങുന്നതിനും വീടുവയ്ക്കുന്നതിനും (പുനഃരധിവാസ പദ്ധതി)വേണ്ടി നടന്ന കോടിക്കണക്കിനുരൂപയുടെ അഴിമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണമെന്ന് അംബേദ്കര്‍ ജനപരിഷത്ത് ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം നല്‍കിയതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോട്ടയം ജില്ലയിലെ ചക്ലിയാര്‍ സമുദായത്തിന്റെ പേരില്‍ നടന്ന അഴിമതികളുടെ ഉറവിടം കണ്ടെത്താന്‍ പട്ടികജാതി/വര്‍ഗഗോത്ര കമ്മീഷന് കോട്ടയം, എറണാകുളം ജില്ലകളിലെ ചക്ലിയാര്‍ സങ്കേതങ്ങളില്‍ കമ്മീഷന് സിറ്റിംഗ് നടത്തണമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ അംബേദ്കര്‍ ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി, ജനറല്‍ സെക്രട്ടറി കെ.എം. രാജു, സെക്രട്ടറി ജനറല്‍ വി.എം. ചന്ദ്രിക അജേഷ്, സംസ്ഥാന മഹിളാ പ്രസിഡന്റ് വിനീത രാജു, ജില്ലാ പ്രസിഡന്റ് ടി. വിജയന്, വൈസ് പ്രസിഡന്റ് എം.ശെല്വരാജന്, സംസ്ഥാന യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി കണ്ണന് ആര്. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: