പാലാ: ഒട്ടേറെ വൈവിധ്യങ്ങളുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും യൂത്ത് വിങ്ങും സംയുക്തമായി സംഘടിപ്പിച്ച് നഗരസഭയും കിഴതടിയൂര്‍ ബാങ്കും പങ്കാളികളായ പാലാ മുണ്ടമറ്റം ഷോപ്പിംഗ് ഫെസ്റ്റിന്റെ ആദ്യ നറുക്കെടുപ്പ് 23ന് നടക്കും. വൈകിട്ട് അഞ്ചിന് ളാലം പാലം ജംഗ്ഷനില്‍ ചേരുന്ന യോഗത്തില്‍ വിവിധ മേഖലകളില്‍ പ്രമുഖര്‍ പങ്കെടുക്കും. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പാലാ ഷോപ്പിംഗ് ഫെസ്റ്റിന് പാലാ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നിരവധി വ്യാപാരികള്‍ പങ്കാളികളാണ്. വ്യാഴാഴ്ച നടക്കുന്ന ഒന്നാംഘട്ട നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനങ്ങളില്‍ നിന്നും രണ്ടുവീതം കാര്‍, ബൈക്ക്, ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷീന്, ഓവന്, ഇന്‍ഡക്ഷന്‍ കുക്കര്‍, മൊബൈല്‍ ഫോണ്‍, അയണ്‍ ബോക്സ്, ഡിന്നര്‍സെറ്റ് എന്നിവ സമ്മാനര്‍ഹര്‍ക്ക് നല്‍കും. യോഗത്തില്‍ ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വക്കച്ചന് മറ്റത്തില്‍, നഗരസഭ ചെയര്മാന് കുര്യാക്കോസ് പടവന്, കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി. കാപ്പന്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി, സി.പി.ഐ.(എം) ഏരിയ സെക്രട്ടറി വി.ജി. വിജയകുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി, വാര്‍ഡ് കൗണ്‍സിലര്‍ ജോജോ കുടക്കച്ചിറ, സി.പി.ഐ പാലാ മണ്ഡലം സെക്രട്ടറി ബാബു കെ. ജോര്‍ജ്, ഏ.കെ. ചന്ദ്രമോഹന്, തോമസ് പീറ്റര്‍, മധു പാറയില്‍, നീനാ ചെറുവള്ളില്‍, തോമസ് കുമ്പുക്കല്‍, അബി അല്‍ഫോന്‍സ, ജോബി മുണ്ടമറ്റം എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: