കുമരകം: മുത്തന്റെനട ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. രണ്ടുകിലോ തൂക്കം വരുന്ന പഞ്ചലോഹവിഗ്രഹമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇതിന് ഏകദേശം മുപ്പതിനായിരം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. സംഭവം നടക്കുമ്പോള്‍ ശാന്തിമഠത്തില്‍ മേല്‍ശാന്തിയും കീഴ്ശാന്തിയും ഉണ്ടായിരുന്നുവെങ്കിലും മഴയുടെ കാഠിന്യവും വൈദ്യുതി ഇല്ലാതിരുന്നതും മൂലം കവര്‍ച്ചാവിവരം അവര്‍ അറിഞ്ഞില്ല. ക്ഷേത്രത്തില്‍ കരിക്കുവെട്ടാനുപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പൂട്ടുതുറന്നതെന്നാണ് സംശയിക്കുന്നത്. മോഷണശേഷം അടുത്ത കടയുടെ മുന്നില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയശേഷമാണ് മോഷ്ടാക്കള്‍ കടന്നത്. കേരളത്തില്‍ അത്യപൂര്വ്വമായുളള ദളിത് ക്ഷേത്രത്തിലെ മോഷണം സമീപവാസികളെ ഞെട്ടിച്ചു. ഡോഗ്സ്ക്വാഡും ഫിംഗര്‍പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കോട്ടയം ഈസ്റ്റ് സിഐ എ.ജെ. തോമസ്, വെസ്റ്റ് സിഐ സക്കറിയതോമസ്, കുമരകം എസ്ഐ കെ.എ. ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: