കൊച്ചി: ആക്സിസ് ബാങ്ക് സുവിധാ ഇന്‍ഫോ സെര്‍വുമായി സഹകരിച്ച് ആക്സിസ് ബാങ്ക് – സുവിധാ പ്രീപെയ്ഡ്കാര്ഡ് പുറത്തിറക്കി. ഇ-കെവൈസി പ്ലാറ്റ്ഫോമിലൂടെ പണനിക്ഷേപവും പിന്‍വലിക്കലും സാദ്ധ്യമാക്കുന്ന ആദ്യത്തെ പ്രീപെയ്ഡ് കാര്‍ഡാണിത്.
ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകാന്‍ ബുദ്ധിമുട്ടുള്ള അന്യ സംസ്ഥാനങ്ങളില്ജോലി ചെയ്യുന്നവര്‍ക്ക് സേവിങ്സിനും മണി ട്രാന്‍സ്ഫറിനും സഹായകമാകും പുതിയ കാര്‍ഡ്.
ആധാര്‍കാര്‍ഡ് നല്‍കുന്നതിലൂടെ ഏത് സുവിധാ ബിസിനസ് കറസ്പോണ്ടന്റ് നെറ്റ്വര്ക്കില് നിന്നും ഉപഭോക്താവിന് ആക്സിസ് ബാങ്ക് പ്രീ പെയ്ഡ്കാര്ഡ് ലഭ്യമാകും. ബിസിനസ് കറസ്പോണ്ടന്റ് ഔട്ലെറ്റിലൂടെ തന്നെ ഉപഭോക്താവിന് കാര്‍ഡില്‍ പണം നിറയ്ക്കാം. ബിസിനസ് കറസ്പോണ്ടന്റ് നെറ്റ്വര്‍ക്കിലൂടെ ഏത് ബാങ്ക് അകൗണ്ടിലേക്കും പണം അടക്കാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: