ചെങ്ങന്നൂര്‍: പ്രകൃതിയെ അമ്മയായി സങ്കല്പ്പിച്ച പാരമ്പര്യമാണ് പൂര്വീകര്ക്കുള്ളതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടി കുമ്മനം രാജശേഖരന് പറഞ്ഞു. തൈമറവുംകര മുള്ളിപ്പാറ മലനട ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന സമാദരണസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപഭോഗവസ്തുവായി മാത്രം കണ്ടത് മുതല്‍ക്ക് മനുഷ്യന് പ്രകൃതി ശത്രുവായി മാറി. ക്ഷേത്രങ്ങള്‍ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളായി മാറണമെന്നും പ്രകൃതിയെ അമ്മയായി സങ്കല്‍പ്പിച്ച് പൂര്‍വീകര്‍ ആരാധിച്ചത് അത് നശിക്കാതിരിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുള്ളിപ്പാറ മലനട ഹൈന്ദവസേവാ സമിതി പ്രസിഡന്റ് പി.കെ.വിജയന് അദ്ധ്യക്ഷത വഹിച്ചു. പിഐപി അസി. എന്‍ജിനിയര്‍ സി.ജി. വിശ്വനാഥന് കുമ്മനം രാജശേഖരനെയും, വാവസുരേഷിനെ മുള്ളിപ്പാറ മലനട ക്ഷേത്ര കണ്‍വീനര്‍ സോമശേഖരന്‍ ആദരിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സോമന് വട്ടത്തോപ്പില്, ടി.ഡി. ദാസ്, വിക്രമന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: