ആലപ്പുഴ: നവതി പിന്നിട്ട ആലപ്പുഴ ശ്രീരാമകൃഷ്ണ യോഗാനന്ദാശ്രമം പുനരുദ്ധരിക്കുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ ആസ്ഥാനവും കൂടിയായ ഇവിടെ നവീനമായ ശ്രീകോവില്‍, ധ്യാനമണ്ഡപം, പഠനമന്ദിരം, ഓഡിറ്റോറിയം, ആദ്ധ്യാത്മിക ഗ്രന്ഥശാല, ബാലികാസദനത്തിന് പുതിയ മന്ദിരം എന്നിവ നിര്‍മ്മിക്കാനാണ് തീരുമാനം. ബാങ്കിങ് കോച്ചിങ് കേന്ദ്രം, ബികോം പഠനക്ലാസ് എന്നിവയും ഇവിടെ തുടങ്ങും. ഇതുസംബന്ധിച്ച് ഏപ്രില്‍ 26ന് വൈകിട്ട് നാലിന് മിത്രമേള ചേരും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: