ആലപ്പുഴ: ദേശീയപാതയില്‍ പുന്നപ്രയില്‍ അറവുകാടു മുതല്‍ കപ്പകട വരെയുള്ള പ്രദേശങ്ങളില്‍ ചാക്കുകെട്ടുകളിലാക്കി മാലിന്യം നിക്ഷേപിക്കുന്നത് വ്യാപകമായി. ഇതേത്തുടര്‍ന്ന് കാല്‍നട യാത്രക്കാരും വാഹനയാത്രക്കാരും ദുരിതമനുഭവിക്കുന്നു. അറവുമാടുകളുടെ മാംസാവശിഷ്ടങ്ങളുള്പ്പെടെയാണ് ചാക്കുകെട്ടുകളില്‍ നിക്ഷേപിക്കുന്നത്. മൂക്കുപ്പൊത്തിവേണം കാല്‍നടയാത്രക്കു വഴിനടക്കാന്‍. മഴക്കാലമെത്തുന്നതോടെ ജലജന്യരോഗങ്ങള്‍ ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുമ്പോഴും ഇതു നീക്കം ചെയ്യാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തി പ്രദേശത്താണ് മാലിന്യം കുന്നുകൂടുന്നത്. സേവ് കേരള പദ്ധതിപ്രകാരം മാലിന്യങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കിട്ടുണ്ടങ്കിലും പഞ്ചായത്ത് അധികാരികളോ സമീപത്തെ ആരോഗ്യവകുപ്പ് അധികാരികളോ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: