ആലപ്പുഴ: സുപ്രീം കോടതി നിരോധിച്ച ഉച്ചഭാഷിണികള്‍ പോലീസ് ഒത്താശയോടെ നിയമലംഘിച്ച് വ്യാപകമായി ഉപയോഗിക്കുന്നതായി ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരളയുടെ ജില്ലാ പ്രസിഡന്റ് എം.കെ. മംഗളാനന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനാല്‍ നിയമം പാലിച്ച് പ്രവര്‍ത്തിക്കുന്ന മൈക്ക്സെറ്റ് ഉടമകള്‍ക്ക് പണി നഷ്ടമാകുന്നുവെന്നത് മാത്രമല്ല, സംഘാടകരുടെ ഭീഷണിയും പലപ്പോഴും നേരിടേണ്ടിവരുന്നു. കോടതികള്‍ നിരോധിച്ചിട്ടുള്ള ഉച്ചഭാഷിണി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ കര്‍ശന നടപടി അടിയന്തരമായി സ്വീകരിക്കണം, സംഘാടകരെയും ഉച്ചഭാഷിണി ഉടമകളെയും ബോധവത്കരിച്ച് നിയമ വിധേയരാക്കണം, മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പോലീസ് അധികാരികള്‍ കര്‍ശനമായി നടപ്പാക്കണം,
നിയമം ലംഘിച്ച് നടത്തുന്ന പരിപാടികളുടെ നിരോധിച്ച ഉച്ചഭാഷിണി ഉപകരണങ്ങള്‍ പിടിച്ചെടുക്കുവാനും അനുമതി വാങ്ങിച്ചിട്ടുള്ള സംഘാടകനെ ഒന്നാം പ്രതിയാക്കിയും ഉച്ചഭാഷിണി ഉടമയെ രണ്ടാം പ്രതിയാക്കിയും പോലീസ് അധികാരികള്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: