ആലപ്പുഴ: ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍, പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിന് ജില്ലാ വികസനസമിതി ഏപ്രില്‍ 25ന് രാവിലെ 11ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മുന്നൊരുക്ക യോഗം രാവിലെ 10.30ന് കളക്ടറുടെ ചേംബറിലും നടക്കും. വിവിധ വകുപ്പുകള്‍ ജില്ലയില്‍ നടപ്പാക്കുന്ന കേന്ദ്ര-സംസ്ഥാനപദ്ധതികളുടെ സ്കീം തിരിച്ചുള്ള പുരോഗതി റിപ്പോര്‍ട്ട്, നിശ്ചിത മാതൃകയില്‍ തയാറാക്കി ജില്ലാ പ്ലാനിങ് ഓഫീസര്‍ക്ക് നേരിട്ടോ [email protected] എന്ന ഇ-മെയിലിലോ നല്‍കണം. മുന്‍ ജില്ലാ വികസനസമിതി യോഗതീരുമാനങ്ങളിന്മേല് സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ പ്ലാനിങ് ഓഫീസില്‍ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: