കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ബഹുമതി ബിരുദമായ ഡോക്ടര്‍ ഓഫ് സയന്‍സ് മുന്‍ ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ.കെ.രാധാകൃഷ്ണന് ചാന്‍സിലര്‍കൂടിയായ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നല്കി. ബഹിരാകാശ മേഖലയില്‍ ഇന്ത്യ ഈയിടെ നേടിയെടുത്ത ചരിത്രനേട്ടങ്ങള്ക്കുള്ള അംഗീകാരമായാണ് ഐ.എസ്.ആര്.ഒ മുന്‍ മേധാവി ഡോ.കെ.രാധാകൃഷ്ണനെ എം.ജി സര്‍വ്വകലാശാല ആദരിച്ചത്. വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍, ഡോ.കെ.രാധാകൃഷ്ണനെക്കുറിച്ചുള്ള കീര്‍ത്തിപത്രം വായിച്ച് സമര്‍പ്പിച്ചു. തുടര്‍ന്ന് ഗവര്‍ണ്ണര്‍ ബഹുമതി ബിരുദം ഒപ്പിട്ട് ഡോ. കെ. രാധാകൃഷ്ണന് കൈമാറി.
അക്കാദമിക വേഷഭൂഷാദികളണിഞ്ഞ് മുഖ്യാതിഥികളോടൊപ്പം വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍, പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, പ്രൊഫ. സി.ഐ. അബ്ദുള്‍ റഹ്മാന്, ജോര്‍ജ് വര്‍ഗീസ്, പ്രൊഫ. സി.വി. തോമസ്, പ്രൊഫ. സണ്ണി കെ. ജോര്‍ജ്, പ്രൊഫ.എന്‍.ജയകുമാര്‍, പ്രൊഫ. സി.എച്ച്. അബ്ദുള്‍ ലത്തീഫ്, ഡോ. ടോമി ജോസഫ് , ഡോ. കെ.വി. നാരായണക്കുറുപ്പ്, പ്രൊഫ. കെ.എസ്. ഇന്ദു, പ്രൊഫ. റ്റി.വി. തുളസീധരന്‍, പ്രൊഫ. ആര്. വിജയകുമാര്‍, പ്രൊഫ. എ.എസ്. പത്മനാഭന്, സെനറ്റംഗങ്ങള്‍, രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്രൊഫ. സാബു തോമസ് എന്നിവര്‍ അക്കാദമിക ഘോഷയാത്രയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: