കാഞ്ഞിരപ്പള്ളി: ബുദ്ധിമുട്ടുകള്‍ക്കിടയിലും പരാതി പറയാതെ നൂറുമേനി വിജയത്തിന്റെ തിളക്കവുമായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. ഇടുങ്ങിയ മുറികളോടും പരിമിതമായ സാഹചര്യങ്ങളോടും ഇണങ്ങിചേര്‍ന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നേടിയ വിജയത്തിന് ഇരട്ടി മധുരം. വികസനം എത്തിച്ചേരാത്ത മേഖലയില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയങ്ങള്‍ നേടിയത് നൂറുമേനി വിജയം. മുമ്പ് പകുതിയിലധികം വിദ്യാര്‍ത്ഥികളും പരാജയപ്പെട്ടിരുന്ന കുറ്റിപ്ലാങ്ങാട് ഗവണ്മെന്റ്സ്കൂള്, അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലായിരുന്ന കുഴിമാവ് ഗവണ്മെന്റ് ഹൈസ്കൂള്‍, കിസുമം ഗവണ്മെന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ വിജയമാണ് എടുത്തു പറയേണ്ടത്.
കുറ്റിപ്ലാങ്ങാട് ഗവണ്മെന്റ് ഹൈസ്കൂളില്‍ പരീക്ഷയെഴുതിയ 14 പേരും ഉന്നത വിജയം നേടി. രണ്ടു വര്‍ഷം മുമ്പ് അമ്പതില്‍ ശതമാനം താഴെയായിരുന്നു ഈ സ്കൂളില്‍ വിജയം. ശബരിമല വനാതിര്‍ത്തിയിലെ കുഴിമാവ് ഗവണ്മെന്റ് ഹൈസ്കൂള്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും 100 ശതമാനം വിജയം നേടിയപ്പോള്‍, കിസുമം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷ എഴുതിയ 21 വിദ്യാര്‍ത്ഥികളും വിജയിച്ചു. വാഴൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ പരീക്ഷ എഴുതിയ 31 പേരും വിജയിച്ചപ്പോള്‍ 74 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ മണിമല താഴത്തുവടകര ഗവണ്മെന്റ് ഹൈസ്കൂളും നൂറ് ശതമാനം വിജയം ആവര്‍ത്തിച്ചു.വിഴിക്കത്തോട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിച്ച് മികവുകാട്ടി. ശതാബ്ദി വര്‍ഷത്തില്‍ നൂറു ശതമാനം വിജയം നേടിയ കപ്പാട് സ്കൂളിലെ വിദ്യാര്‍ത്ഥികളും നേട്ടം അഭിമാനാര്ഹമാക്കി.
മുണ്ടക്കയത്ത്
ഏഴു സ്കൂളുകള്‍ക്ക് നൂറു ശതമാനം വിജയം
മുണ്ടക്കയം: മുണ്ടക്കയം മലയോരമേഖലയില്‍ ഏഴു സ്കൂളുകള്‍ നൂറു ശതമാനം വിജയം കൈവരിച്ചു. മേഖലയിലെ ഏക സര്‍ക്കാര്‍ സ്കൂളായ കുറ്റിപ്ലാങ്ങാട് സ്കൂള്‍ തുടര്‍ച്ചയായ എട്ടാം തവണയും നൂറു ശതമാനം വിജയം നേടി. മുണ്ടക്കയം സിഎംഎസ്, കണ്ണിമല സെന്റ് ജോസഫ്, മുക്കുളം സെന്റ് ജോര്‍ജ്, മുണ്ടക്കയം സെന്റ്ജോസഫ് മഠം ,മുണ്ടക്കയം സെന്റ് ആന്റണീസ് ഇഞ്ചിയാനി ഹോളിഫാമിലി എന്നീ സ്കൂളുകളാണ് നൂറു ശതമാനം വിജയം കൊയ്തത്. സിഎംഎസില്‍ മൂന്നു കുട്ടികളും, സെന്റ് ആന്റണീസില്‍ ആറു കുട്ടികളും എല്ലാ വിഷയത്തിനും എ പ്ലസ് നേടി. സെന്റ് ആന്റണീസില്‍ പരീക്ഷയെഴുതിയ 197പേരും വിജയിച്ചപ്പോള്‍ സിഎംഎസ് സ്കൂളില്‍ പരീക്ഷയെഴുതിയ 97പേരും വിജയിച്ചു.ഏന്തയാര്‍ ജെജെമര്ഫി സ്കൂളില്‍ 127പേരില്‍ 125പേര് വിജയിച്ചു.
ശതാബ്ദി വര്‍ഷത്തില്‍ തിളക്കമാര്‍ന്ന വിജയവുമായി കപ്പാട് ഗവണ്മെന്റ് ഹൈസ്കൂള്‍
കാഞ്ഞിരപ്പള്ളി: ശതാബ്ദി വര്‍ഷത്തില്‍ കപ്പാട് ഗവ. ഹൈസ്കൂളിന് നൂറുശതമാനം വിജയം. 14 വിദ്യാര്‍ത്ഥികളാണ് പത്താം ക്ളാസ് പരീക്ഷ എഴുതിയത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കുളില്‍ ഒരു കുട്ടിക്ക് ഒരു അധ്യാപകനെ വീതം പ്രത്യേക പരിശീലനത്തിനായി നിയോഗിച്ചു. പ്രഥമാധ്യാപകരായ ഇ.കെ. കരുണാകരനും, എ.സി. രമേശൂം, കുടാതെ സ്കുള് മാനേജിംഗ് കമ്മറ്റി ചെയര്മാന് ജോയി നെല്ലിയാനി, പിറ്റിഎ പ്രസിഡന്റ് എം.റ്റി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു എസ്എസ്എല്‍സി പരീക്ഷ പരിശീലനത്തിനുള്ള ക്രമീകരണങ്ങള്‍ നടന്നിരുന്നത്.
കാഞ്ഞിരപ്പള്ളിയിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം
കാഞ്ഞിരപ്പള്ളി: എസ്.എസ്.എല്‍.സിക്ക് മേഖലയിലെ സ്കൂളുകള്‍ക്ക് മികച്ചവിജയം. പരീക്ഷ എഴുതിയ 206 വിദ്യാര്‍ഥികളും വിജയിച്ച കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് നൂറുമേനിയില് മുന്പില്. മൂന്നു വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പരീക്ഷ എഴുതിയ 163 പേരും വിജയിച്ച ചിറക്കടവ് സെന്റ് ഇഫ്രേം ഹൈസ്കൂള്‍ നൂറുശതമാനം വിജയം ആഘോഷിച്ചപ്പോള്‍ 196 വിദ്യാര്‍ഥികളെ വിജയ തീരത്തണച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്കൂളും വന്‍ വിജയം ആഘോഷിച്ചു. സെന്റ് ഇഫ്രേംസില്‍ മൂന്നും സെന്റ് ഡൊമിനിക്സില്‍ രണ്ടും വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: