പാലാ: സര്‍ക്കാര്‍ ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായെങ്കിലും നടപടിയില്ല. അത്യാസന്നനിലയിലായവരും ഓപ്പറേഷന് കഴിഞ്ഞവരുമായ രോഗികള്‍ ഇതുമൂലം ഏറെ കഷ്ടപ്പെടുന്നു. ആറുനിലകളിലായി പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക് റാമ്പ് സൗകര്യം ഇല്ലാത്തതാണ് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നത്. ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഗുരുതരാവസ്ഥയിലായ രോഗികളെയും പ്രസവാവസ്ഥയിലായ ഗര്‍ഭിണികളെയും മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയാണിപ്പോള്.
ആശുപത്രിയുടെ ആറാം നിലയിലാണ് ഓപ്പറേഷന് തിയേറ്റര്‍. പ്രസവ വാര്‍ഡ് അഞ്ചാം നിലയിലാണ്. റാമ്പില്ലാത്തതിനാല്‍ ഇവിടെ ലിഫ്റ്റിന്റെ പ്രവര്‍ത്തനം അനിവാര്യമാണ്. മുന്നൂറോളം രോഗികളെ കിടത്തി ചികിത്സിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാണിത്. പത്തുവര്‍ഷം മുമ്പ് താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തിയെങ്കിലും ഉയര്‍ച്ച പേരുമാറ്റത്തില്‍ മാത്രമായി. ജില്ലയിലെ ഏക ജനറല്‍ ആശുപത്രിയും ഇതാണ്.
ലിഫ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. കൂടെക്കൂടെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാകുന്നതിന് ശാശ്വത പരിഹാരമുണ്ടാകാന്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഒന്നരലക്ഷം രൂപ പിഡബ്യൂഡി ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ അടച്ചിട്ടും പ്രശ്നം പരിഹരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ജില്ലാ കളക്ടറെയും ആരോഗ്യവകുപ്പ് ഉന്നതാധികാരികളെയും നഗരസഭാ ചെയര്‍മാനെയും അറിയിച്ചിട്ടുണ്ടെന്നും അനുകൂല നടപടിയുണ്ടാകുമെന്ന് കുരുതുന്നതായും സൂപ്രണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: