ചേര്‍ത്തല: തൈക്കാട്ടുശേരി പഞ്ചായത്തിന്റെ പരിധിയില്‍ ഗര്‍ഭിണിയായ പശുവിനെ കൊല്ലുകയും, ഉദരത്തില്‍ നിന്നെടുത്ത ജീവനുള്ള കിടാവിനെ കഷണങ്ങളാക്കി പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്ത സംഭവം ഹിന്ദുധര്മ്മങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദുഐക്യവേദി കുറ്റപ്പെടുത്തി. ലൈസന്‍സില്ലാതെ പൊതുസ്ഥലത്ത് ക്രൂരകൃത്യം ചെയ്തതിന് പിന്നില്‍ മതസ്പര്‍ദ്ധ വളര്‍ത്തുവാനുള്ള തീവ്രവാദസംഘടനളുടെ ശ്രമമാണ്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടും തൈക്കാട്ടുശേരി പഞ്ചായത്തോ പോലീസധികൃതരോ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനിയമത്തിലെ 153(എ) പ്രകാരം കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷന്‍ അഡ്വ. വി.എസ്. രാജന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: