മുഹമ്മ: ചാരമംഗലം ഗവ. സംസ്കൃത ഹൈസ്കൂളിന് നൂറുശതമാനവിജയം. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂള്‍ നൂറുമേനി കൊയ്യുന്നത് ഇതാദ്യം. 68 കുട്ടികളാണ് പരീക്ഷ എഴുതിയത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി കെ.വി. അക്ഷര സ്കൂളിന്റെ അഭിമാനമായി. രണ്ടുകുട്ടികള്‍ക്ക് ഒമ്പതു വിഷയങ്ങള്‍ക്ക് എ പ്ലസ് ഉണ്ട്. കഴിഞ്ഞ വര്‍ഷം 98 ശതമാനം കുട്ടികള്‍ ഇവിടെ വിജയംകൊയ്തിരുന്നു. അദ്ധ്യാപകരുടെയും പിടിഎയുടെയും വിദ്യാര്‍ത്ഥികളുടെയും ആത്മാര്‍ത്ഥമായ സഹകരണവും അര്‍പ്പണ മനോഭാവവുമാണ് 100 ശതമാനം വിജയം കരസ്ഥമാക്കാന്‍ കാരണമെന്ന് എച്ച്.എം. മുഹമ്മദ് അസ്ലം പറഞ്ഞു. ചാരമംഗലം ഗവ. സംസ്കൃതം ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറിയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
മുഹമ്മ എബി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എസ്എസ്എല്‍സി പരീക്ഷയില്‍ ചരിത്രവിജയം. പരീക്ഷയെഴുതിയ 234 വിദ്യാര്‍ഥികളും വിജയിച്ചു. എന്‍.എസ്. ഐശ്വര്യ, പി.എസ്. ഐശ്വര്യ ലക്ഷ്മി എന്നിവര്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. ഇരുവരും സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളായിരുന്നു. നാലുപേര്‍ക്കും ഒമ്പതു എ പ്ലസും ഒമ്പതുപേര്‍ക്ക് എട്ട് എ പ്ലസും ലഭിച്ചു.
ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിന് നൂറുമേനി വിജയം. 139 കുട്ടികളാണ് പരീക്ഷ എഴുതിയത്. നാലു കുട്ടികള്‍ എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് നേടി. നാലു കുട്ടികള്‍ക്ക് ഒമ്പതു വിഷയങ്ങള്‍ക്കും 10 കുട്ടികള്‍ക്ക് എട്ടു വിഷയങ്ങള്‍ക്കും എ പ്ലസുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുഴുവന്‍ കുട്ടികശള്ക്കും പ്രത്യേക പരിശീലനം നല്‍കിയാണ് പരീക്ഷയ്ക്ക് യോഗ്യരാക്കിയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയില്‍ തണ്ണീര്‍മുക്കം കണ്ണങ്കര സെന്റ് മാത്യൂസ് എച്ച്എസ് സ്കൂളിന് 100 ശതമാനം വിജയം. പരീക്ഷ എഴുതിയ 79 പേരും വിജയിച്ചു. റ്റി. ഗോകുല്‍, സി.ഒ. ദേവു എന്നിവര്‍ എപ്ലസ് നേടി. വിദ്യാര്‍ഥികളില്‍ ഏറയും കയര്‍-മത്സ്യ-കക്ക തൊഴിലാളികളുടെ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: