ആലപ്പുഴ: ചേര്‍ത്തല ബ്രാഹ്മണ സമൂഹ മഠത്തിന്റെ സ്ഥലം നഗരസഭ കൈയേറിയതില്‍ ഓള് കേരള ബ്രാഹ്മണ ഫെഡറേഷന് ജില്ലാ കമ്മറ്റി യോഗം പ്രതിഷേധിച്ചു. എല്ലാ ബ്രാഹ്മണ സംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വിപുലമായ കണ്വന്ഷന് നടത്താനും യോഗം തീരുമാനിച്ചു. ഫെഡറേഷന് ജില്ലാ കണ്‍വീനറായി ജി. മണിയെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി (അഡ്മിനിസ്ട്രേഷന്) സി.എ. രാജന് എന്‍. ഉണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ജി. നാഗേന്ദ്രപ്രഭു അദ്ധ്യക്ഷത വഹിച്ചു. എകെബിഎഫ് സംസ്ഥാന ഇലക്ഷന് ഓഫീസറും എഐബിഎഫ് പ്രതിനിധിയുമായ ഡോ. ഇ. കൃഷ്ണന്‍നമ്പൂതിരി സ്വാഗതവും ജിഎസ്ബി ക്ഷേമസഭ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. സോമനാഥ നായ്ക്ക് നന്ദിയും പറഞ്ഞു. ഒമ്പതു സംഘടനകളെ പ്രതിനിധീകരിച്ച് മുപ്പതോളം ഭാരവാഹികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: