ആലപ്പുഴ: പുന്നപ്ര പോലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടര്‍ റൂം അപകടഭീഷണിയില്‍. മുറിയുടെ മുകള്‍ ഭാഗത്ത് നിന്ന് സിമന്റ് പാളികള്‍ അടന്ന് വീഴുകയാണ്. 2003ലാണ് അവസാനമായി കെട്ടിത്തിന്റെ അറ്റകുറ്റപ്പണി ചെയ്തത്. ഇതേ രീതിയില്‍ തന്നെയാണ് സ്റ്റേഷനിലെ മറ്റു പല മുറികളും, മഴക്കാലമായാല്‍ പല ഭാഗങ്ങളിലും ചോര്‍ച്ച അനുഭവപ്പെടുന്നതും പതിവാണ്. അനേകം ഫയലുകളാണ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നത് മഴ ശക്തി പ്രാപിച്ചാല്‍ ഫയലുകള്‍ നനഞ്ഞ് ജീര്‍ണിക്കാന്‍ സാധ്യതയേറെയാണ്.
പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടവിഭാഗമാണ് സ്റേറഷന്റെ അറ്റകുറ്റപ്പണി ചെയ്യേണ്ടത്. എന്നാല്‍ ബന്ധപ്പെട്ടവര്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ഉന്നതരെ അറിയിച്ചതായി പറയുന്നുണ്ടെങ്കിലും ഇതേവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്റേറഷന് കവാടത്തിന്റെ ഗ്രില്ലുകള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. അതിനാല്‍ ഇരുവശത്തെയും ഗ്രില്ലുകള്‍ തമ്മില്‍ അടയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാവും പകലും ഈ ഗ്രില്ലുകള്‍ തുറന്നിരിക്കുന്നതിനാല്‍ ഇവിടെ എത്തിക്കുന്ന പ്രതികള്‍ ചാടിരക്ഷപെടുമെന്ന ഭയത്തിലാണ് പോലീസുകാര്‍.
കൊലക്കേസില്‍ പ്രതികള്‍ ഉള്‍പ്പെടെ കുപ്രസിദ്ധ കുറ്റവാളികളും ഇവിടെ എത്താറുണ്ട്. സ്റ്റേഷനുളളിലെ നാലോളം ജനലുകളുടെ പാളികള്‍ പൊട്ടിപൊളിഞ്ഞ് കിടക്കുന്നതും പ്രതികള്‍ക്ക് ചാടിരക്ഷപെടാനുളള വഴിതെളിയിക്കുന്നു. ഒരു കുപ്രസിദ്ധ കുറ്റവാളി ഒരുവര്‍ഷത്തിനുമുമ്പ് അമ്പലപ്പുഴ സ്റ്റേഷനിലെ കുളിമുറിയില്‍ പൊളിഞ്ഞു കിടന്ന ജനലില്‍ കൂടി ചാടി രക്ഷപെട്ട സംഭവം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: