തുറവൂര്‍: കേന്ദ്ര സാഹിത്യ അക്കാദമി അംഗവും, കൊങ്കണി ഭാഷാ പണ്ഡിതനും പത്മശ്രീ പുരസ്ക്കാര ജേതാവുമായ എന്‍. പുരുഷോത്തമ മല്യയേയും ഹൈക്കോടതി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അഡ്വ. എന്‍. നഗരേഷിനേയും തുറവൂര്‍ തിരുമല ദേവസ്വം ശ്രീ ലക്ഷ്മീനൃസിംഹ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ആലപ്പുഴ അനന്തനാരായണപുരം തുറവൂര്‍ തിരുമല ദേവസ്വം സംഘടിപ്പിച്ച യോഗത്തില്‍ പ്രസിഡന്റ് ജെ. രാധാകൃഷ്ണനായ്ക്ക് ഉപഹാരങ്ങള്‍ നല്കി. പുരുഷോത്തമ മല്യയെ ആദരിച്ചതിലൂടെ അദ്ദേഹത്തിന്റെ കര്‍മ്മരംഗത്തെ അംഗീകരിക്കുകയാണു് രാഷ്ര്ടം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ തുറവൂര്‍ ഗ്രാമമെമ്പര് എസ്. രാജ്കുമാര്, ജിഎസ്ബി മഹാസഭ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പി.കെ. ദാമോദരക്കമ്മത്ത്, തിരുമല തെക്ക് ഗ്രാമസഭ പ്രസിഡന്റ് ജെ. ഗോപാലകൃഷ്ണപ്പൈ, വടക്കു് ഗ്രാമസഭ പ്രസിഡന്റ് നവീനപ്പൈ, തുറവൂര്‍ ഗ്രാമസഭ സെക്രട്ടറി ശശികാന്ത് പ്രഭു, എച്ച്. ജയകുമാര്‍, കൃഷ്ണപ്പൈ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: