രാമങ്കരി: മിത്രക്കരി ദേവീക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. ഇന്ന് രാത്രി 9.30ന് ഗാനമേള. ഏപ്രില്‍ 22ന് രാത്രി 9.30ന് കോമഡി ഫെസ്റ്റിവല്‍, 12ന് പടയണി ചടങ്ങുകള്‍, കോലംവരവ്. 23ന് രാത്രി 9.30ന് ഗാനമേള. പത്താമുദയ ദിനമായ 24ന് രാവിലെ 11ന് കാവടിയാട്ടം, കുംഭകുടം, വൈകിട്ട് 7ന് തിരുവാഭരണ ചാര്‍ത്ത്, 7.15ന് അടിയന്തരതൂക്കം, 7.30ന് ക്ലാസിക്കല്‍ ഡാന്‍സ്, 11.30ന് ബാലെ. 25ന് രാവിലെ 7ന് വഴിപാട് തൂക്കങ്ങള്, വൈകിട്ട് ഏഴിന് താലപ്പൊലിയും കരകവും, രാത്രി 12ന് ഗരുഡന്‍തൂക്കം. 26ന് രാത്രി 8ന് ചൂട്ടുവയ്പ്, തുടര്‍ന്ന് തേങ്ങാമുറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: