ആലപ്പുഴ: സനാതന ധര്‍മ്മ വിദ്യാശാല, കേരളീയ കലാക്ഷേത്രം, ടൂറിസം വകുപ്പ്, രാജരാജേശ്വരി സംഗീതസഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 11-ാമത് സ്വാതി തിരുനാള്‍ സംഗീതോത്സവം ഏപ്രില്‍ 23 മുതല്‍ 26 വരെ എസ്ഡിവി ബസന്റ് ഹാളില്‍ നടക്കുമെന്ന് ചെയര്മാന് കെ.കെ. പത്മനാഭപിള്ള, ജനറല്‍ കണ്‍വീനര്‍ രാജഗോപാല്‍ ചെമ്മണിക്കര എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
23ന് വൈകിട്ട് നാലിന് ജെ. കൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജെ. ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ഏഴിന് കഥകളി കലാകാരന്മാര്ക്ക് അവാര്‍ഡുദാനം, തുടര്‍ന്ന് കഥകളി. 24ന് വൈകിട്ട് 3.30ന് സംഗീത ആസ്വാദന ക്ലാസ്, വൈകിട്ട് 6.30ന് കഥകളി. 25ന് രാവിലെ ഒമ്പതിന് ശാസ്ത്രീയ സംഗീത മത്സരം, പത്താംക്ലാസ്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 98460050083, 9447264842. വൈകിട്ട് 6.30ന് സംഗീതസന്ധ്യ.
26ന് രാവിലെ ഒമ്പതിന് സംഗീതാരാധന ഡോ. ബി. പത്മകുമാര്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് സമാപന സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ശ്രീവത്സന്‍ ജെ.മേനോന് സ്വാതിതിരുനാള്‍ സംഗീതശ്രേഷ്ഠ അവാര്‍ഡ് സമ്മാനിക്കും. കെ.കെ. പത്മനാഭപിള്ള അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ജെ. ബാലകൃഷ്ണന്, എഎന്‍പുരം ശിവകുമാര്‍, പി. രാജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: