ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്ച്ചറികവാടത്തിന് സമീപം മാലിന്യങ്ങള്‍ ചാക്ക് കെട്ടിലും ബക്കറ്റിലുമായി സൂക്ഷിച്ചിരിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഡോക്ടര്‍മാരും ജീവനക്കാരും ജനങ്ങളും മൂക്കു പൊത്തി വേണം ഇവിടെ നില്ക്കാന്. ആവശ്യത്തിന് ക്ലീനിങ് തൊഴിലാളികള്‍ ആശുപത്രിയില്‍ ഉണ്ടെങ്കിലും ഇവര്‍ ആരും തന്നെ ഈ മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്യാന്‍ തയ്യാറുകുന്നില്ല. മാംസാവശിഷ്ടം വരെയാണ് ബക്കറ്റിലും ചാക്കിലും സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ നിന്നുള്ള ദുര്‍ഗന്ധം വമിച്ചിട്ടു പ്രദേശവാസികളും ദുരിതത്തിലായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: