കുട്ടനാട്: പുനമതപരിവര്ത്തനമായ ഘര്‍ വാപസിയെ തെറ്റായി കാണാന്‍ കഴിയില്ലെന്ന് ശിവഗിരി മഠത്തിലെ സന്ന്യാസിയും ധ്യാനാചാര്യനുമായ സ്വാമി സച്ചിദാനന്ദ. കിടങ്ങറ എസ്എന്‍ഡിപി ശാഖായോഗത്തിന്റെ പ്രതിഷ്ഠാവാര്ഷികത്തില് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉച്ചനീചത്വ വ്യവസ്ഥ, തെറ്റായ മതപ്രചാരണം, അഡവിശ്വാസം എന്നിവ മൂലം നിരവധിപേര്‍ ഹിന്ദുമതം വിട്ട് മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും യാതൊരു വിമര്‍ശനവും പ്രകടിപ്പിക്കാത്തവര്‍ ഇപ്പോള്‍ ഘര്‍വാപ്പസിയെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങളും ഇതര ഹിന്ദുവിഭാഗങ്ങളും ഹിന്ദുമതത്തിലേക്ക് മടങ്ങാനുള്ള നല്ല അവസരമാണിതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം ആര്ജ്ജവത്തോടുകൂടിയതാണെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: