കൊച്ചി: പതിനേഴാമത് കുഞ്ഞന്‍ വൈദ്യന് അനുസ്മരണവും അവാര്‍ഡ്ദാന സമ്മേളനവും ബുധനാഴ്ച തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയൂര്‍വേദ കോളേജില്‍ നടക്കും. ഉച്ചയ്ക്ക് 2.30ന് പ്രൊഫ. കെ.വി തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. സ്വാഗത സംഘം ചെയര്മാന് രേഖ വെള്ളത്തൂവല്‍ അധ്യക്ഷത വഹിക്കും.
ഡോ. സി.കെ. രാമചന്ദ്രന്, തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്മാന് വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്യും. കേരള മെഡിക്കല്‍ സര്‍വകലാശാല പ്രോവൈസ് ചാന്‍സിലര്‍ ഡോ. സി.രത്നാകരന് മുഖ്യപ്രഭാഷണം നടത്തും. തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഉമ കുഞ്ഞന്വൈദ്യന്റെ എണ്ണഛായ ചിത്രം അനാവരണം ചെയ്യും.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍, റസിഡന്റ്സ് അസോസിയേഷന് അംഗങ്ങള്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. പാവംകുളങ്ങര സൗത്ത് എട്ടന്നില് റസിഡന്റ്സ് അസോസിയേഷന്റേയും കുഞ്ഞന്‍ വൈദ്യന് സ്മാരക ട്രസ്റ്റിന്റേയും ശിഷ്യന്മാരുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കുഞ്ഞന്‍ വൈദ്യന് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ബിഎഎംഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കാനായി വിദ്യാഭ്യാസ നിധി രൂപീകരിക്കാനും സൗജന്യ ആയൂര്‍വേദ ചികിത്സ ക്യാമ്പ് നടത്താനും തീരുമാനമായിട്ടുണ്ട്. ഔഷധ സസ്യ പ്രദര്‍ശനം, തൈവിതരണം, ഔഷധ സസ്യങ്ങള്‍, പച്ചക്കറി, കുറ്റിമുല്ല, നാടന്‍ പച്ചക്കറികള്‍, താമര, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കാനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്.
സ്വീകരണ കമ്മിറ്റി വൈസ് ചെയര്മാന് എം.കെ. ഉണ്ണികൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ പി.എസ്. ഗോപി, കമ്മറ്റിയംഗങ്ങളായ പ്രേംനാഥ്, ഡോ.എം.കെ. ഇന്ദിര എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: