ഏലൂര്‍: ഏലൂരിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യ കൂമ്പാരം കാരണം ജനങ്ങള്‍ക്ക് വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. തെരുവ് നായ്ക്കളുടെ ശല്യവും വളരെ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ നഗരസഭയ്ക്കുളള മാലിന്യം നീക്കം ചെയ്യാനുളള വാഹനങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഏലൂരിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും നഗരസഭ കൗണ്‍സിലറും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ്. എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ സ്ഥലം എംഎല്‍എയും ആരോഗ്യവകുപ്പ് മന്ത്രിയും ഇടപെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: