കോട്ടയം: രാജ്യത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വികസനവുമായി മുമ്പോട്ടുപോകുമ്പോള്‍ കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി ഭരണം നടത്തുകയാണെന്നും ഈ സര്‍ക്കാര്‍ രാജിവച്ച് പുറത്തുപോകണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. ബിജെപി കോട്ടയം മുനിസിപ്പല്‍ ടൗണ്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി കോട്ടയം മുനിസിപ്പല്‍ ടൗണ്‍ കമ്മറ്റി പ്രസിഡന്റ് നാസര്‍ റാവുത്തര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ്, ജനറല്‍ സെക്രട്ടറി ബിനു ആര്. വാര്യര്‍, ബിജെപി സംസ്ഥാന സമിതിയംഗം ടി.എന്‍. ഹരികുമാര്‍, സംസ്ഥാന കൗണ്‍സിലംഗം കുസുമാലയം ബാലകൃഷ്ണന്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വി.പി. മുകേഷ്, ജില്ലാകമ്മറ്റിയംഗം ഡി.എല്‍. ഗോപി, രാധാകൃഷ്ണന് കുടമാളൂര്‍, റോയ് കെ. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി നാസര്‍ റാവുത്തര്‍ (പ്രസിഡന്റ്), ഹരി കിഴക്കേക്കുറ്റ്, ആര്. രാജു (ജനറല്‍ സെക്രട്ടറിമാര്‍), പുഷ്പരാജ് (വൈസ് പ്രസിഡന്റ്), രതീഷ് തിരുനക്കര, സിജി എം. എസ് (സെക്രട്ടറിമാര്‍), അനില്‍കുമാര്‍ (ഖജാന്‍ജി), വിനോദ്കുമാര്‍ (യുവമോര്‍ച്ച മുനിസിപ്പല്‍ ടൗണ്‍ പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: