കൊച്ചി: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2014 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ പ്രോഗ്രാമുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ഇതേ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.
അപേക്ഷാഫാറവും നിബന്ധനകളും തിരുവനന്തപുരത്തുളള അക്കാദമിയുടെ ഓഫീസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ല ഓഫീസുകള്‍, ടെലിവിഷന്‍ സംഘടനകളായ ആത്മ, കോണ്ടാക്ട് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.
അക്കാദമി വെബ്സൈറ്റായ ംംം.സലൃമഹമളശഹാ.രീാ ല്‍നിന്നും അപേക്ഷ ഫോറവും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാം. തപാലില്‍ ലഭിക്കുവാന്‍ 25 രൂപ സ്റ്റാമ്പ് ഒട്ടിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം10 വിലാസത്തില്‍ അയക്കണം. അപേക്ഷകള്‍ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ചലച്ചിത്ര അക്കാദമി ഓഫീസില്‍ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: