മുഹമ്മ: വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉണങ്ങിയ തണല്‍മരം ഭീഷണിയാകുന്നു. ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിന് മുന്നിലാണ് ഏതുനേരവും നിലംപൊത്താമെന്ന തരത്തില്‍ മരം നില്‍ക്കുന്നത്. ശക്തമായ കാറ്റില്‍ മരം സ്കൂള്‍ കെട്ടിടത്തിന് മുകളിലും റോഡിന് കുറുകയും വീഴുമെന്ന സ്ഥിതിയാണുള്ളത്. ഭീഷണി ഉയര്‍ത്തുന്ന മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നിരവധിതവണ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വനംവകുപ്പിന്റെ അധീനതയിലാണെന്ന വാദമാണ് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും പറയുന്നത്. 2000 ലേറെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന് മുന്നില്‍ ജീര്ണാവസ്ഥയില് നില്ക്കുന്ന മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് മണ്ണഞ്ചേരി സ്കൂള്‍ മാനേജിങ് കമ്മറ്റിയംഗമായ കബീര്‍ പൊന്നാട് അധികൃതര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: