തുറവൂര്‍: തുറവൂര്‍ താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പ്രസ്താവിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. ആശുപത്രിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടങ്ങളും ആശുപത്രിവികസനത്തിനായി സര്‍ക്കാര്‍ പൊന്നും വിലയ്ക്കെടുത്ത ഭൂമിയും നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടങ്ങളും മന്ത്രി നേരില്‍കണ്ട് വിലയിരുത്തി. അടുത്ത മെയ് മാസത്തോടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: