കുട്ടനാട്: കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന കുട്ടനാട്ടില്‍ സര്‍ക്കാര്‍ നേരിട്ട് കുടിവെള്ള വിതരണം നടത്തണമെന്ന് ആവശ്യമുയരുന്നു. നിലവില്‍ എല്ലായിടത്തേക്കും കുടിവെള്ളവിതരണം വ്യാപിപ്പിക്കാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്. കൈനകരിയില്‍ മാത്രമാണു വള്ളത്തിലുള്ള ജലവിതരണമാരംഭിച്ചത്. സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണു മറ്റിടങ്ങളില്‍ വിതരണം ആരംഭിക്കാന്‍ തടസമെന്നാണ് അധികൃതര്‍ പറയുന്നത്. തലവടി, ആനപ്രമ്പാല്‍, വെള്ളക്കിണര്‍, എടത്വ, കാവാലം തട്ടാശേരി എന്നിവടങ്ങളില്‍ മഴക്കാലത്തു പോലും ശുദ്ധജലം ലഭിക്കാത്ത അവസ്ഥയിലാണ്.
ഇവിടങ്ങളില്‍ വന്‍വില നല്‍കിയാണ് നാമമാത്രമായി പോലും ശുദ്ധജലം വാങ്ങുന്നത്. ഇടയ്ക്കിടെ പെയ്യുന്ന വേനല്‍ മഴയാണ് ആകെയുള്ള ആശ്വാസം. എന്നാല്‍ തോടുകളിലും കിണറുകളിലും വെള്ളം വറ്റിക്കിടക്കുന്നതിനാല്‍ മലിനമാണ്. മഴക്കാലവും വേനല്‍ കാലവും നോക്കാതെ നീരേറ്റുപുറം ശുദ്ധീകരണ പ്ലാന്റില്‍ നിന്നു സുലഭമായി വെള്ളം ലഭിക്കുന്നതു വരെ സമാന്തരമായി വെള്ളം വിതരണം ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: