ആലപ്പുഴ: ബീച്ചില്‍ മണല്‍ ശില്പോത്സവം കാണാന്‍ തിരക്കേറി. സഫ ഫൗണ്ടേഷനും ടൂറിസം വകുപ്പും ഡിടിപിസിയും ചേര്‍ന്ന് ആരംഭിച്ച മണല്‍ ശില്പോത്സവത്തിലെ ശില്പങ്ങളുടെ നിര്‍മ്മാണം തുടരുകയാണ്. അഞ്ചു ദിവസം കൊണ്ടു ശില്പനിര്മ്മാണം പൂര്‍ത്തിയാകും. ഞായറാഴ്ച ബീച്ചില്‍ ശില്പ നിര്‍മ്മാണം കാണാന്‍ മറ്റു ജില്ലകളില്‍ നിന്നുള്‍പ്പെടെ എത്തിയവരുടെ തിരക്കായിരുന്നു. മണല്ശില്പ നിര്‍മ്മാണം കാണുന്നതിനു പുറമെ എസി, നോണ്‍ എസി പവിലിയനുകളില്‍ ഒരുക്കിയ സ്റ്റാളുകള്‍ സന്ദര്‍ശിക്കുകയും ഫുഡ് കോര്‍ണറിലെ വ്യത്യസ്തമായ ഭക്ഷണവൈവിധ്യം ആസ്വദിക്കുകയും ചെയ്യാം എന്നതാണു മണല്ശില്പോത്സവത്തിന്റെ പ്രത്യേകത. രാവിലെ പതിനൊന്നു മുതല്‍ രാത്രി 9.30 വരെയാണു പ്രവേശനം. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: