കാവാലം: നാടക-കലാ പരിശീലനത്തിനു കുട്ടികള്‍ക്കായി നടത്തിയ കുരുന്നുകൂട്ടം അവധിക്കാല പരിശീലക്കളരി സമാപിച്ചു. പത്തുദിവസത്തെ കളരിയുടെ കളംപിരിയല്‍ ചടങ്ങിന് കളരി ഡയറക്ടറായിരുന്ന കാവാലം നാരായണപ്പണിക്കര്‍ ഭദ്രദീപം കൊളുത്തി. സോപാനം അദ്ധ്യക്ഷന്‍ കവി പി. നാരായണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും ആലപ്പുഴ ഡിടിപിസിയുടെയും ധന സഹായത്തോടെയായിരുന്നു കളരി.
ഈ വര്‍ഷം പത്താം വാര്‍ഷിക ആഘോഷം കൂടിയായിരുന്നു. അവധിക്കാല ക്ലാസുകള്‍ സംഘടിപ്പിക്കുന്ന മറ്റുപലരും അവരുടെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പോഷണത്തിനു കലയെ വിനിയോഗിക്കുമ്പോള്‍ കുരുന്നുകൂട്ടം അത്തരം സങ്കുചിതത്വത്തില്‍നിന്ന് കലയെ മോചിപ്പിക്കുന്നുവെന്ന് പ്രൊഫ. നന്ത്യത്ത് ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. കാവാലം പഞ്ചായത്ത് പ്രസിഡന്റ് എം.ജെ. ഓമനക്കുട്ടന്, ഹരികുമാര്‍ വാലേത്ത്, ടി.കെ. ഇന്ദിര, കാവാലം ആനന്ദ്, സജിമോന്‍ ആശംസയര്‍പ്പിച്ചു. കാവ്യ സദാനന്ദന് റിപ്പോര്‍ട്ടവതരിപ്പിച്ചു. സോപാനം സെക്രട്ടറി വെട്ടുവേലില്‍ ഗോപാലകൃഷ്ണന് നായര്‍ സ്വാഗതവും അനില്‍ പഴവീട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: