തോട്ടപ്പള്ളി: തോട്ടപ്പള്ളിയില്‍ മദ്യവില്പന സംഘം വീണ്ടും സജീവമാകുന്നു. നാട്ടുകാരുടെയും സാംസ്കാരിക സംഘടനകളുടെയും നിരന്തര പ്രക്ഷോഭത്തെ തുടര്‍ന്ന് കുറഞ്ഞിരുന്ന മദ്യവില്പനയാണ് ഒരിടവേളയ്ക്ക് ശേഷം സജീവമാകുന്നത്. തോട്ടപ്പള്ളി പാലത്തിന് സമീപവും ഇതിനു കിഴക്കുഭാഗവുമാണ് വില്പന സംഘം തമ്പടിക്കുന്നത്. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, തകഴി ഭാഗങ്ങളിലെ വിദേശമദ്യശാലകളില്‍ നിന്നും എത്തിക്കുന്ന മദ്യം ഗ്ലാസുകളില്‍ ഒഴിച്ചാണ് വില്പന നടക്കുന്നത്.
വില്പനക്കാര്ക്ക് മാത്രം നല്കുവാന് വിദേശമദ്യശാലകളില്‍ കുറഞ്ഞ വിലയ്ക്കുള്ള മദ്യം വ്യാപകമായി എത്തുന്നതാണ് ഇവര്‍ക്ക് സഹായകമാകുന്നത്. മദ്യവില്പന സജീവമാകുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് മാസങ്ങള്‍ മുമ്പ് അയല്‍ക്കൂട്ടങ്ങള്‍, സാംസ്കാരിക സംഘടനകള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സംഘടിച്ച് ഇതിനെതിരെ പ്രക്ഷോഭം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് അവസാനിച്ചിരുന്ന മദ്യവില്പനയാണ് വീണ്ടും പ്രദേശത്ത് സജീവമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: