മാവേലിക്കര: ആത്മബോധോദയ സംഘ സ്ഥാപകന്‍ ശുഭാനന്ദ ഗുരുദേവന്റെ 133-ാമത് പൂരം ജന്മനക്ഷത്ര മഹോത്സവം ആരംഭിച്ചു. 29 വരെ ചെറുകോല്‍ ശുഭാനന്ദാശ്രമത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും.ജന്മനക്ഷത്ര മഹോത്സവത്തിന് ആശ്രമാധിപതി സദാനന്ദസിദ്ധ ഗുരുവേന് കൊടിയേറ്റി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗുരുപൂജ, ആശ്രമ പ്രദക്ഷിണം, ആത്മീയ പ്രഭാഷണം, സമൂഹാരാധന തുടങ്ങിയവ നടക്കും.
ഏപ്രില്‍ 26ന് രാവിലെ എട്ടിന് ഭക്തിഗാനസുധ. 28ന് വൈകിട്ട് മൂന്നിന് ആദ്ധ്യാത്മിക സമ്മേളനം സ്വാമി ശുഭാനന്ദദാസ് ഉദ്ഘാടനം ചെയ്യും. സ്വാമി സത്യവ്രതന് അദ്ധ്യക്ഷത വഹിക്കും. 6.30ന് പഞ്ചാരിമേളം, 9.30ന് ഹിന്ദുസ്ഥാനി ഭജന്‍സ്, 12.30ന് ഭക്തിഗാനങ്ങള്‍.
29ന് രാവിലെ ഏഴിന് സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, ഒന്‍പതിന് എതിരേല്‍പ്പ്, 10ന് ജന്മനക്ഷത്ര ഘോഷയാത്ര ആശ്രമത്തില്‍ നിന്നും ആരംഭിച്ച് മാവേലിക്കര നഗരം ചുറ്റി ആശ്രമത്തില്‍ സമാപിക്കും. തുടര്‍ന്ന് ആശ്രമാധിപതി സദാനന്ദ സിദ്ധ ഗുരുദേവന്റെ അനുഗ്രഹ പ്രഭാഷണം. ഒന്നിന് സമൂഹസദ്യ, രണ്ടിന് ജന്മനക്ഷത്ര സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗോവിന്ദാനന്ദന്‍ അദ്ധ്യക്ഷത വഹിക്കും. ആശ്രമാധിപതി അനുഗ്രഹ പ്രഭാഷണം നടത്തും.
എരുമേലി ആത്മബോധിനി ആശ്രമം മഠാധിപതി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ എംഎല്‍എ എം.മുരളി, സ്വാമി വിവേകാനന്ദന്, സ്വാമി ദയാനന്ദന്, അഡ്വ. പി.കെ. വിജയപ്രസാദ് എന്നിവര്‍ പ്രസംഗിക്കും. 6.30ന് നാദസ്വരകച്ചേരി, 10ന് സംഗീത സദസ്. 30ന് രാവിലെ 5.30ന് കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: