കൊച്ചി: മധ്യവേനല്‍ അവധിക്കാലം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ മക്ഡൊണാള്‍ഡ്സ് ഓഫ്ലൈന് പരിപാടിക്ക് രൂപം നല്കി.
സ്കൂളുകളും കോളജുകളും മധ്യവേനല്‍ അവധി പ്രമാണിച്ച് അടച്ച സാഹചര്യത്തില്‍ കുടുംബങ്ങളെയും സഹപാഠികളെയും സുഹൃത്തുക്കളെയും ഒരുമിപ്പിച്ച് ഭക്ഷണ കൂട്ടായ്മ ഒരുക്കുകയാണ് മക്ഡൊണാള്‍ഡ്സ്.
പടിഞ്ഞാറന്‍ ഫാസ്റ്റ്ഫുഡ് ബ്രാന്‍ഡുകളെ മനസിലാക്കാന്‍ ഉപഭോക്താവിന് സാഹചര്യം ഒരുക്കുക കൂടിയാണ് ഓഫ്ലൈന് പരിപാടി.
ഇന്റര്‍നെറ്റില്‍ നിന്നും കുറച്ചുസമയം ഓഫ്ലൈന് ആയി കുടുംബത്തോടും സുഹൃത്തുക്കളോടും സഹപാഠികള്‍ക്കുമൊപ്പം ഇഷ്ടഭോജ്യം രുചിക്കാന്‍ അവസരം ഒരുക്കുകയാണെന്ന് കമ്പനി മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കേദാര്‍ ജെന്നി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: