എരുമേലി: സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാതെ എരുമേലി ഗ്രാമപഞ്ചായത്ത് അധികൃതര്‍ യുവാവിന്റെ വോട്ടവകാശം നിഷേധിച്ചതായി പരാതി. ഇതുസംബന്ധിച്ച് പഞ്ചായത്തിലെ മുന്‍ കരാറുകാരനും കൊരട്ടി സ്വദേശിയുമായ വെട്ടിക്കൊമ്പില്‍ രാജേന്ദ്രനാണ് പരാതി നല്‍കിയത്.
കൊരട്ടിയിലെ രാജേന്ദ്രന്റെ വീടിന് പെര്‍മിറ്റ് നിരസിച്ച പഞ്ചായത്തിന്റെ നടപടി വിവാദമായി നിലനില്‍ക്കെ രാജേന്ദ്രന്റെ മകന്റെ വോട്ടവകാശം കൂടി നിഷേധിച്ചിരിക്കുകയാണെന്ന് കാട്ടി പരാതി ഉയര്‍ന്നിരിക്കുന്നത്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെങ്കില്‍ പഞ്ചായത്തിലെ സ്ഥിര താമസക്കാരനാണെന്ന് തെളിയിക്കുന്ന രേഖ വേണം. പഞ്ചായത്ത് നല്‍കേണ്ട ഈ രേഖ കൊടുക്കണമെങ്കില്‍ അപേക്ഷകന് താമസിക്കുന്ന വീടിന് നമ്പര്‍ വേണം. ഈ നമ്പര്‍ നല്‍കാത്തതിന്റെ പേരിലുണ്ടായ സംഭവങ്ങളാണ് പഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ഹൈക്കോടതി ഓംബുഡ്സ്മാന് നേരിട്ട് വിളിപ്പിച്ചിരുന്നു. കൊരട്ടിയിലെ പുറമ്പോക്ക് ഭൂമിയില്വീടുവയ്ക്കുന്നതിനെതിരെയാണ് അന്ന് പഞ്ചായത്ത് ഭരണ- പ്രതിപക്ഷാംഗങ്ങള്‍ ഒന്നായി നിന്ന് പെര്‍മിറ്റ് നിരസിച്ചത്.
ഇതേത്തുടര്‍ന്ന് സംസ്ഥാ ന സര്‍വ്വേയര്‍ എത്തി പുറമ്പോക്കുഭൂമി കയ്യേറ്റമില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എങ്കിലും പഞ്ചായത്ത് പെര്‍മിറ്റ് നല് കാന്‍ തയ്യാറായില്ല. ഇതിനെതിരെ രാജേന്ദ്രന് ഓംബുഡ്സ്മാനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്താദ്യമായി പഞ്ചായത്തിലെ അംഗങ്ങളെ ഓംബുഡ്സ്മാന് നേരിട്ടു വിളിച്ചു വരുത്തി. വിയോജനക്കുറിപ്പെഴുതിയ പഞ്ചായത്തംഗം സജിത് ടി. കുളങ്ങരെ മാത്രമാണ് കേ സില് നിന്നൊഴിവാക്കിയത്.
രാജേന്ദ്രന് പെര്‍മിറ്റ് നല്‍കാനോ മകന് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ സ്ഥിരതാമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് നല് കാനോ പഞ്ചായത്തിന് കഴിയാത്ത് സാഹചര്യമാണുള്ളത്. വീടിന്റെ പെര്‍മിറ്റ് നിഷേധിച്ച സംഭവത്തില്‍ ശക്തമായ കേസ് നിലനില്‍ക്കുന്നതിനാല്‍ വോട്ടവകാശം നിഷേധിച്ച സംഭവവും പഞ്ചായത്തിന് തിരിച്ചടിയാകുമെന്ന് അധികൃതര്‍തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: