പാലാ: മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ കരൂരില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റക്സ് ഫാക്ടറിയില്‍ രണ്ടുമാസമായി തൊഴിലാളികള്‍ക്ക് ശമ്പളവും ലീവ് ആനുകൂല്യങ്ങളും നിഷേധിച്ചു.
മുന്‍ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും സാമ്പത്തിക ക്രമക്കേടും മൂലം സ്ഥാപനം സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു. ഇതിനിടെയാണ് തൊഴിലാളികള്‍ക്ക് വേതനവും നിഷേധിച്ച് നടപടിയുണ്ടായത്.
ഫാക്ടറിയിലെ മുഴുവന്‍ തൊഴിലാളികളും ഇന്നുമുതല്‍ അനിശ്ചിതകാല സമരം തുടങ്ങുന്നതായി തൊഴിലാളി സംയുക്ത യൂണിയന് നേതാക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് നടന്ന യോഗത്തില്‍ വി. കുട്ടികൃഷ്ണന്, ജോസുകുട്ടി, ഷാജി ജോസ്, കെ.വി.ജോസ്, കെ.എസ്. ശിവദാസ്, പയസ്കുട്ടി ജോസഫ്, റോയി മാത്യു, എം.വി. ബെന്നി, ടി.വി. ബേബി, ജോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: