കൊച്ചി: സംസ്ഥാനത്ത് ലഭിക്കുന്ന പഴവര്ഗങ്ങളില് അമിതമായ തോതില്‍ കീടനാശിനികളും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട് എന്ന പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ആള് കേരള ഫ്രൂട്ട്സ് മര്‍ച്ചന്റ് അസോസിയേഷന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
ഇത്തരം പ്രചാരണങ്ങള്‍ക്ക് എന്ത് ആധികാരികതയാണ് ഉള്ളതെന്ന്് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങളും വ്യക്തമാക്കാറില്ലെന്നും അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരിന് കൃത്യമായി നികുതി അടച്ചുമാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും പഴങ്ങള്‍ എത്തിക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും കാര്‍ഷിക സര്‍വകലാശാലകളും അംഗീകരിച്ചിട്ടുള്ളതും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമായ രീതിയില്‍ ഉല്‍പ്പാദിപ്പിച്ച പഴവര്‍ഗങ്ങള്‍ മാത്രമാണ് ഇവിടെ എത്തിക്കുന്നതെന്നും അസോസിയേഷന് ഭാരവാഹികള്‍ അവകാശപ്പെട്ടു.
കൂടാതെ ഈ പഴങ്ങള്‍ ഇവിടെ എത്തിയാല്‍ ആരോഗ്യ-ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കടകളില്‍ നിന്ന് സാമ്പിള്‍ എടുത്ത് പരിശോധിക്കുകയും ചെയ്യും.
ഈ പരിശോധനകളില്‍ ഒന്നും അമിത കീടനാശിനി പ്രയോഗമോ മറ്റ് രാസവസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഓള് കേരള ഫ്രൂട്ട്സ് മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി.വി. ഹംസ, ജനറല്‍ സെക്രട്ടറി പിഎംഎ ഹുസൈന്, കെ. ഹംസ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: