ആലുവ: വിശാല കൊച്ചി പ്രദേശത്തെ ശുദ്ധജല വിതരണത്തെ ഉപ്പുവെള്ളത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും കാര്‍ഷിക മേഖലയെയും വ്യവസായ സ്ഥാപനങ്ങളെയും ഓരു വെള്ളത്തിന്റെ പ്രതിസന്ധിയില്‍ നിന്നും സംരക്ഷിക്കുന്നതിനുമായി വിഭാവനം ചെയ്ത പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നു.
100 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (ഏപ്രില്‍ 19ന്) വൈകിട്ട് 5.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. ജല വിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. സമ്മേളനം എക്സൈസ്ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും.
പ്രൊഫ. കെ.വി. തോമസ് എംപി മുഖ്യാതിഥി ആയിരിക്കും. ആലുവയ്ക്കും പറവൂരിനും മധ്യേ കരുമാല്ലൂര്‍ ഗ്രാമ പഞ്ചായത്തിനെയും കുന്നുകര ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് പുറപ്പിള്ളിക്കാവ് കടവിനെയും കാരക്കാത്തുരുത്തിനെയും ബന്ധിപ്പിച്ചാണ് പദ്ധതി വരുന്നത്. ആലുവ പറവൂര്‍ റോഡിലെ തട്ടാംപടിയില്‍ നിന്നും പുറപ്പിള്ളിക്കടവ് വഴി
കാരക്കാത്തുരുത്തിലേയ്ക്ക് കടന്ന് എയര്‍ പോര്‍ട്ട് ലിങ്ക് റോഡില്‍ എത്താം. ഈ റോഡിനായി കാക്കാതുരുത്തില്‍ 7.5 മീറ്ററില്‍ ചെറുപാലവും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: