ആലുവ: കമ്പനിപ്പടിയില്‍ ദേശീയ പാതയ്ക്കരികില്‍ യുവാവിനെ കുത്തി കൊലപ്പടുത്തിയ കേസ്സില്‍ 2 പ്രതികള്‍ കൂടി അറസ്റ്റിലായി. ചൂര്‍ണ്ണിക്കര തായിക്കാട്ടുകര എസ്എന്‍ പുരം ഭാഗത്ത് , കീഴ്ത്തറയില്‍ വീട്ടില്‍ നിതിന്‍ മത്തായി (28), തായിക്കാട്ടുക്കര, തേക്കുംകാട്ടില്‍ അനൂഷ് ടി.ഡി.(28) എന്നിവരാണ് അറസ്റ്റിലായത്.
ആലുവ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജില്ലയില്‍ ചിറ്റടി ഭാഗത്ത് പുന്നേലില്‍ വീട്ടില്‍നിന്നും തോട്ടയ്ക്കാട്ടുക്കര കരയില്‍ മണപ്പുറം റോഡില്‍ ബിജു മന്‍സിലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രജോഷിനെ (30) ഫെബ്രുവരി 4-നാണ് സാമ്പത്തിക ഇടപാടിനെ സംബന്ധിച്ചുളള വാക്കുതര്‍ക്കത്തിനിടയില്‍ ആലുവ മാന്ത്രയ്ക്കല്‍ സ്വദേശി അജാസ് കുത്തികൊലപ്പെടുത്തിയത്. അജാസ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
സംഭവ ദിവസം അജാസും നിതിന്‍ മത്തായിയും ഒരുമിച്ച് മദ്യപിച്ചിരിക്കെയാണ് ഫോണ്‍വഴി സംസാരം ഉണ്ടായി തര്‍ക്കത്തിലേയ്ക്ക് വഴിവച്ചത്. പിന്നീട് പ്രജോഷിനെ അന്വേഷിച്ച് സംഭവസ്ഥലത്ത് എത്തി പ്രജോഷിനെയും കൂട്ടുകാരെയും കാണുകയും വീണ്ടും വാക്കുതര്‍ക്കം ഉണ്ടാകുകയും പ്രജോഷിനെ അജാസ് കുത്തികൊലപ്പെടുത്തുകയുമാണ് ഉണ്ടായത്.
വാക്കുതര്‍ക്കം നടക്കുമ്പോള്‍ മറ്റ് പ്രതികള്‍ അജാസിനെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയശേഷം തിരികെ നാട്ടിലെത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലും സാക്ഷി മൊഴികളിലുമാണ് ഇവരുടെ പങ്ക് വ്യക്തമായത്.
പിന്നീട് ഇവരെ തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നേ ദിവസം പ്രതിയോടൊപ്പം ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ആലുവ ജെഎഫ്സിഎ കോടതി മുമ്പാകെ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: