കുടമാളൂര്‍: കരികുളങ്ങര ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്തിക്കൊണ്ടാരംഭിച്ച ഗുണ്ടാഭീഷണി ഇപ്പോഴും തുടരുന്നു. ഭീതിയോടെ കഴിയുകയാണ് ഗ്രാമവാസികള്‍. സന്ധ്യകഴിഞ്ഞാല്‍ പുരുഷന്മാര്പോലും പുറത്തിറങ്ങാന്‍ മടിക്കുകയാണ്. ക്ഷേത്ര ഭരണ സമിതിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ഇപ്പോഴും ഈ സംഘം ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. ഫോണ്‍ നമ്പറടക്കം പോലീസിന് കൈമാറിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുടയംപടി ഭാഗത്തുള്ളഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് അക്രമികളുടെ അഴിഞ്ഞാട്ടമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: