കാഞ്ഞിരപ്പള്ളി: പൊതുമാര്‍ക്കറ്റ് ഇനി വനിതകള്‍ക്കായുള്ള ഉല്പന്ന വിപണന കേന്ദ്രമാകുന്നു. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന കാഞ്ഞിരപ്പള്ളി മാര്‍ക്കറ്റില്‍ വനിതകള്‍ക്കായുള്ള ഉല്പന്ന വിപണന കേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങി. ഇതിന്റെ ഭാഗമായി മാര്‍ക്കറ്റിലെ പഴയ മുറികളെല്ലാം പൊളിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം പൊതുമാര്‍ക്കറ്റില്‍ വനിതകള്‍ക്കായുള്ള ഉല്പന്ന വിപണന കേന്ദ്രം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. പുനരുദ്ധാരണമെന്നപേരില് പൊതുമാര്‍ക്കറ്റ് അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍ പുനരുദ്ധാരണം എങ്ങുമെത്തിയില്ല.
സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്കുന്ന പദ്ധതി വിഹിതത്തിന്റെ 10 ശതമാനം വനിതാ ഘടക പദ്ധതികള്‍ക്കായി മാറ്റിവയ്ക്കേണ്ടതുണ്ട്. 2014-15 വര്‍ഷത്തില്‍ മാറ്റിവച്ച 44 ലക്ഷം രൂപയും, 2015-16ലെ 31 ലക്ഷം രൂപയും ഉള്‍പ്പെടെ 75 ലക്ഷം രൂപയുടെ പദ്ധതിയാണ് പുതിയ വിപണന കേന്ദ്രമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍ അറിയിച്ചു. രണ്ടു നിലകളിലായി 20 മുറികള്‍ നിര്‍മിക്കാനാണ് പദ്ധതി.
ആധുനിക രീതിയില്‍ പുതുക്കി നിര്‍മിക്കാന്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്ത്തിവയ്ക്കുന്നതെന്നാണ് അന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും മാര്‍ക്കറ്റ് തുറക്കാതിരുന്നതിനെ തുടര്‍ന്ന് അദാലത്ത് കോടതിയില്‍ പരാതി എത്തി. ഇതേ തുടര്‍ന്ന് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ അറിയിച്ചിട്ടും വീണ്ടും രണ്ടു വര്‍ഷം കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: