കോട്ടയം: ജൈവ അടുക്കള പച്ചക്കറിത്തോട്ട നിര്‍മ്മാണത്തിന് വിത്തുമുതല്‍ വിപണനം വരെ വേണ്ടി വരുന്ന എല്ലാ വസ്തുക്കളും ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യ കാര്‍ഷിക ബയോഫാര്‍മസി പായിപ്പാട് ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന കൃഷിവകുപ്പിന്റെ പച്ചക്കറികൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പായിപ്പാട് കൃഷിഭവന്റേയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായത്തോടെ നാലുകോടിയില്‍ മലയില്‍ ബില്‍ഡിംഗില്‍ ആരംഭിച്ച കാര്‍ഷിക ബയോഫാര്‍മസിയുടെ ഉദ്ഘാടനം സി.എഫ്. തോമസ് എം.എല്‍.എ. നിര്‍വ്വഹിച്ചു. പായിപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജി മൂലയില്‍ ആദ്യ വില്പന നിര്‍വ്വഹിച്ചു. കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സി. ഗീത പദ്ധതി വിശദീകരിച്ചു. കുമരകം, വെള്ളായണി, കൊട്ടാരക്കര, തൃശ്ശൂര്‍ തുടങ്ങീ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നെത്തിക്കുന്ന ജൈവകൃഷിക്കാവശ്യമായ പച്ചക്കറി വിത്തുകള്‍, തൈകള്‍, ഗ്രോബാഗുകള്‍, കമ്പോസ്റ്റുകള്‍, പിണ്ണാക്കുകള്‍, ജീവാണുവളങ്ങള്‍, ജൈവസ്ലറികള്‍, കാലിവളങ്ങള്‍, തുള്ളിനന കിറ്റുകള്‍ തുടങ്ങിയവ മിതമായ വിലയില്‍ ഇവിടെ നിന്നും ലഭിക്കും. ഇതിനായി കൃഷിഭവന് മുഖേന 1.50 ലക്ഷം രൂപ വിനിയോഗിച്ചതായി കൃഷി ഓഫീസര്‍ എന്‍.കെ. ഹയറുന്നിസ പറഞ്ഞു. ഇങ്ങനെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിച്ച് മാമ്മൂട്ടിലുള്ള ലേല വിപണിയിലൂടെയും ബാക്കിയുള്ളവ കര്‍ഷക ഫാര്മസിവഴിയും വിപണനം നടത്തുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. മാടപ്പള്ളി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാഗി മെറീന, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിനു ജോബ്, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍,
കൈരളി ക്ലസ്റ്റര്‍ പ്രസിഡന്റ് ഗോപിനാഥന്, കണ്‍വീനര്‍ വര്‍ഗ്ഗീസ് ജോസഫ് ചടങ്ങില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: