തുറവൂര്‍: പാചകവാതക വിതരണത്തില്‍ ക്രമക്കേട് എന്ന് ആക്ഷേപം. കുത്തിയതോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഭാരതഗ്യാസിന്റെ സ്വകാര്യവിതരണ ഏജന്‍സിയാണ് ക്രമക്കേട് നടത്തുന്നതെന്ന് പരാതി ഉയരുന്നത്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിനുളളില്‍ സിലിണ്ടറുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാതെ എത്തിക്കണമെന്ന നിബന്ധന നിലവിലുളളപ്പോഴാണ് ഇവിടെ സര്‍വ്വീസ് ചാര്‍ജായി 32 രൂപ ഈടാക്കുന്നത്.
തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, തൈക്കൂടം ഫെറി, ചമ്മനാട്, നാളികാട്ട്, തഴുപ്പ്, പറയകാട്, നാലുകുളങ്ങര, തിരുമല, പാട്ടുകുളങ്ങര തുടങ്ങിയ സമീപപ്രദേശങ്ങളിലെ വീടുകളില്‍ പാചകവാതകം എത്തിക്കുന്നതിനാണ് 32 രൂപ അധികം ഈടാക്കുന്നത്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഉപഭോക്താക്കള്‍ ചേര്‍ത്തല സപ്ലൈ ഓഫീസര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. ആയിരക്കണക്കിന് ഉപഭോക്താക്കളുളള ഏജന്‍സി സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതിലൂടെ വന്‍ കൊളളയാണ് നടത്തുന്നതെന്ന് ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: