പൂച്ചാക്കല്‍: പട്ടാര്യ, ശാലീയ, ദേവാംഗ സമുദായങ്ങളുടെ സംയുക്ത വേദിയായ കേരള പത്മശാലീയ സംഘത്തിന്റെ ജില്ലാ സമ്മേളനം പൂച്ചാക്കലില്‍ ആരംഭിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ 21 ഓളം ശാഖകളില്‍ നിന്നും 5000 ത്തില്‍പ്പരം സമാജം അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി. വിമോദ്കുമാര് പിള്ള, സെക്രട്ടറി ജി. രാധാകൃഷ്ണ പിള്ള, പി. മോഹനന്‍പിള്ള എന്നിവര്‍ അറിയിച്ചു.
ഏപ്രില്‍ 19ന് പൂച്ചാക്കല്‍ നഗരി ദേവസ്വം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം വി.വി. കരുണാകരന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി. വിമോദ്കുമാര് പിള്ള അദ്ധ്യക്ഷത വഹിക്കും. കൈത്തറി തുണി നെയ്ത്ത് പരമ്പരാഗത തൊഴിലായി സ്വീകരിച്ചിട്ടുള്ള പട്ടാര്യ, ശാലീയ, ദേവാംഗ സമുദായങ്ങളെ ക്രിമിലെയര്‍ പരിധിയില്‍ നിന്നും ഒഴിവാക്കുക, ഈ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലും ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പ്രത്യേക ജോലി സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: