തകഴി: തകഴിയെ ആദരിക്കുന്നതിലൂടെ മലയാളവും കേരളവും ആദരിക്കപ്പെടുകയാണെന്നും തകഴി പുരസ്കാരത്തുക ഈ വര്‍ഷം മുതല്‍ അമ്പതിനായിരം രൂപയായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തകഴി ശങ്കരമംഗലത്ത് നടന്ന തകഴി ശിവശങ്കരപ്പിള്ളയുടെ 103-ാമത് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് ജന്മ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും തകഴി പുരസ്കാര പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തകഴിച്ചേട്ടനെ മറന്ന് കേരളത്തിനും മലയാളത്തിനും ഒരിഞ്ച് മുന്നോട്ടുപോകാനാവില്ല. കൃതികളിലൂടെ തകഴി എന്നും ഓര്‍മിക്കപ്പെടുന്നു. മലയാളത്തെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ മലയാളത്തിനപ്പുറത്ത് മറ്റു ഭാഷകളിലും സംസ്ഥാനങ്ങളിലും ഉള്ള തകഴിയുടെ സ്വാധീനവും അംഗീകാരവും മനസിലാക്കാനായി.
കൊടിക്കുന്നില്‍ സുരേഷ് എംപി അദ്ധ്യക്ഷത വഹിച്ചു. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന് തകഴി കഥാപുരസ്കാരം എസ്. സജിനിക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് സാംസ്കാരിക പ്രവര്‍ത്തകരുടെ സംഗമവും സാംസ്കാരിക പരിപാടികളും നടന്നു. സമാപന സമ്മേളനത്തില്‍ സ്മാരകസമിതി പ്രസിഡന്റ് പ്രൊഫ. തകഴി ശങ്കരനാരായണന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: