ചുട്ടുപൊള്ളുമടി
കിട്ടുമെന്നുറപ്പിനാണിയില്
നട്ടെല്ലുതറയ്ക്കപ്പെട്ടാല്
മാത്രമെഴുതും രണ്ടേ
രണ്ടുതുളളികള്
കണ്ണുകള്‍ തുളുമ്പും
ദു:ഖ ബിന്ദുക്കള്‍ തൊട്ട്
താഴത്തു തൂലിക വയ്ക്കാതെ-
യാഴത്തില്‍ ചിന്തയില്‍ മുഴുകും
വിഴുങ്ങും പലതരം
വിചാര രാജവെമ്പാലകള്‍
ശ്വാസരഹിതം പിടയ്ക്കും
മാശ്വാസ തീരങ്ങളില്ലാത്തഗ്നി
നദിയില്‍ പൊള്ളുന്ന സ്നാനം
വിഷമേറ്റു കറുത്തു
കരുവാളിക്കിലും
മഷിയാകുകഘനീദ്രത-
മൗനമാത്രകളെ
മന്ത്രധ്യാന ക്ഷേത്രത്തില്‍
സാന്ദ്ര നിസ്തദ്രം
വെടിപൊട്ടിച്ചു-
കടന്നുവരാതിരിക്കുക
കുടുംബ പ്രാരാബ്ധങ്ങളെ
നടുക്ക നരകങ്ങളില്‍
നരനിവന്‍ നിത്യം
പൊരിക്കപ്പെടുമ്പോള്
പ്രതികരിക്കാൻ ഇവിടെ എഴുതുക: