കൊച്ചി: ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ വെളിപ്പെടുത്തിയതായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എന്‍ വി രാജു സോളാര്‍ കമ്മിഷന് മുമ്പാകെ മൊഴി നല്‍കി. ആരെങ്കിലും ബലാത്സംഗം ചെയ്‌തോ എന്ന ചോദ്യത്തിന് ഉവ്വ് എന്നാണ് സരിത മറുപടി നല്‍കിയതെന്നും രാജു പറഞ്ഞു.
അഞ്ചോ ആറോ മിനിട്ടാണ് സരിതയുമായി താന്‍ സംസാരിച്ചത്. പലരും ലൈംഗികമായി ഉപയോഗിച്ചു എന്ന് സരിത പറഞ്ഞു. എന്നാല്‍ അവരുടെ പേരുകളൊന്നും തന്നെ തനിക്ക് ഓര്‍മയില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമില്ലാത്തതിനാലാണ് പരാതി താന്‍ രേഖപ്പെടുത്താതിരുന്നത്.
സാഹചര്യവും സ്വഭാവും അനുസരിച്ചാണ് പലപ്പോഴും പരാതി രേഖപ്പെടുത്തുന്നത്. ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് സരിത പറഞ്ഞതു കൊണ്ടാണ് അവരോട് തന്നെ പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും രാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: