ആലപ്പുഴ: ഗുണ്ടാ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ആലപ്പുഴ നഗരസഭ വാടയ്ക്കല്‍ മാപ്രായില്‍ വീട്ടില്‍ പരേതനായ സേവ്യറിന്റെ മകന് സജിത് സേവ്യറി (35)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വാടയ്ക്കല്‍ കൊച്ചീക്കാരന് വീട്ടില്‍ ഡേനി (39) പൊന്പുരയ്ക്കല് ജെയ്മോന് (32), മാത്തപറമ്പ് ഭവനേഷ് (അപ്പു-22) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്നും രണ്ടും പ്രതികളായ ഡേനിയെയും ജെയ്മോനെയും കഴിഞ്ഞദിവസം പുലര്‍ച്ചെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഭവനേഷിനെ വീട്ടില്‍ നിുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയന്നതിങ്ങനെ:
കഴിഞ്ഞ തിങ്കളാഴ്ച രാത്രി വാടയ്ക്കലിലെ ഒരു കല്യാണത്തിന് പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരു ഡാനിയും സജിത്തും തമ്മില്‍ വാക്കുതര്ക്കമുണ്ടാകുകയുംതുടര്ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. സജിത്തിന്റെ മര്‍ദനത്തില്‍ മൂക്കിന് പരിക്കേറ്റ ഡാനി സംഭവത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ രണ്ടാം പ്രതിയായ ജെയ്മോനെ കാണുകയും തന്നെ ആക്രമിച്ച വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തിരിച്ചെത്തി സജിത്തിനെ ആക്രമിക്കുകയായിരുന്നുവത്രെ.
ഈ സമയം സജിത്തിന്റെ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ജെയ്മോന്റെ കൈയില്‍ മുറിവേറ്റു. പിന്നീട് ഇരുവരും ചേര്‍ന്ന് സജിത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് മൂക്കിന് പരിക്കേറ്റ ഡേനി മെഡിക്കല്‍ കോേളജ് ആശുപത്രിയിലും കൈക്ക് പരിക്കേറ്റ ജെയ്മോന് ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ സജിത്ത് വീടിനുള്ളില്‍ കിടക്കുകയായിരുന്നു. അവശനിലയിലായ ഇയാളെ പോലീസ് ‘108’ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഡേനിയും സജിത്തും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സൗത്ത് സിഐ: മനോജ് കബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. അതേസമയം വസ്തു വില്പന സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കത്തെത്തുടര്‍ന്നാണ് സജിത്തിനെതിരെ ആക്രമണം നടന്നതെന്ന ആക്ഷേപമുയര്‍ന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് സിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: